11 വയസ്സുകാരനെ മർദിച്ച പിതാവ് അറസ്റ്റിൽ
text_fieldsവെള്ളത്തൂവൽ: 11 വയസ്സുകാരനെ മർദിച്ച പിതാവ് അറസ്റ്റിൽ. തെള്ളിത്തോട് കമ്പിളിക്കണ്ടം സ്വദേശി റോബിനാണ് അറസ്റ്റിലായത്. കുട്ടിക്ക് ഭക്ഷണം നൽകാതെ മർദിച്ച സംഭവം ഇടുക്കി സഖി വൺ സ്റ്റോപ് സെന്ററിൽ രജിസ്റ്റർ ചെയ്യുകയും ഇവർ വീട്ടിലെത്തി വിവരം അന്വേഷിച്ച് റിപ്പോർട്ട് ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ സമർപ്പിക്കുകയുമായിരുന്നു. തുടർന്നാണ് വെള്ളത്തൂവൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാൾക്കൊപ്പമായിരുന്നു കുട്ടിയും താമസം. മർദനത്തെതുടർന്ന് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.