കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsവിഴിഞ്ഞം: രണ്ടുകിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശികളായ പങ്കജ് കുമാർ യാദവ് (25), ബാൽബിർ കുമാർ മണ്ടൽ (25) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ ഉച്ചക്കട, മുക്കോല പയറ്റുവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാട്ടിൽ പോയിവരുമ്പോൾ രഹസ്യമായി കൊണ്ടുവരുന്ന കഞ്ചാവ് ക്യാമ്പിലുള്ളവർക്കും നാട്ടുകാർക്കും വിൽക്കുകയാണ് പതിവ്. പ്രതികളുടെ പക്കൽനിന്ന് മൂന്ന് മൊബൈൽ ഫോണും കണ്ടെടുത്തു. റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റിവ് ഓഫിസർ ലോറൻസ്, സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത്ത്, ടോണി, അനീഷ്, പ്രസന്നൻ, ഹരികൃഷ്ണൻ, ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.