ആര്യൻ ഖാൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ഹൈകോടതി
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈകോടതി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെതിരായ തെളിവുകൾ കണ്ടെത്താനായില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
അർസാബ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുമായി ആര്യൻ ഖാന് ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. വാണിജ്യ അളവിൽ ലഹരി മരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാവില്ല. ലഹരിമരുന്ന് ഉപയോഗിച്ചോ എന്നറിയാൻ വൈദ്യ പരിശോധന നടത്തിയിട്ടില്ലെന്നും ജാമ്യം നൽകി കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
വാട്സ്ആപ് ചാറ്റുകളിൽ നിന്ന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ഒരേ കപ്പലിൽ യാത്ര ചെയ്തെന്ന് കരുതി ആര്യൻ ഖാൻ, അർസാബ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവർക്കെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ മൊഴികൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് ആശ്രയിക്കാൻ കഴിയില്ലെന്നും ഹൈകോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.