പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജീവനക്കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു; ആത്മഹത്യക്ക് ശ്രമിച്ച യുവാവിനും പരിക്ക്
text_fieldsപയ്യോളി (കോഴിക്കോട്): ദേശീയപാതയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ജീവനക്കാരിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി. സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയും ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിക്കോടി കാട്ടുവയൽ മാനോജിൻ്റെ മകൾ കൃഷ്ണപ്രിയ (22) നെയാണ് പ്രദേശത്തുകാരനായ വലിയ മഠത്തിൽ മോഹനൻ്റെ മകൻ നന്ദകുമാർ (26) തീ കൊളുത്തി വധിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. ഇവർ ജോലിയിൽ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിട്ടുള്ളൂ.
പത്ത് മണിയോടെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് റോഡരികിൽ വെച്ച് തർക്കം മൂത്ത് അക്രമണത്തിേലേക്ക് നീങ്ങി. കൈയ്യിൽ കരുതിയ ബോട്ടിലിലെ പെട്രോൾ യുവതിയുടെ ദേഹത്തും തുടർന്ന് തൻ്റെ ദേഹത്തും ഒഴിച്ച യുവാവ് സിഗർ ലൈറ്റ് ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതി പ്രേമഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിൻ്റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു.
പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പയ്യോളി സി.ഐ. കെ.സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.