രാജ്യോത്സവ ആഘോഷത്തിനിടെ യുവാവിന് മർദനം
text_fieldsബംഗളൂരു: കന്നട രാജ്യോത്സവ ആഘോഷത്തിനിടെ ബെളഗാവിയിൽ യുവാവിന് മർദനമേറ്റു. കമൽ നഗറിലെ കാനാപുർ റോഡിലാണ് സംഭവം. മല്ലേശ്വര പൂജാരിയാണ് അക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇയാളെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സംഭവശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു.
പൊലീസ് കേസെടുത്തു. കന്നട രാജ്യോത്സവ ദിനത്തിൽ ബെളഗാവിയിൽ മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ.എസ്) നേതൃത്വത്തിൽ കരിദിന ആചരണവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ബെളഗാവിയിലെ മറാത്ത ഭൂരിപക്ഷ മേഖലകൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മറാത്തവാദികളുടെ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.