കടത്തിണ്ണയിൽനിന്ന് എഴുന്നേൽപിച്ചതിന് ശുചീകരണ തൊഴിലാളിയെ കുത്തിവീഴ്ത്തി
text_fieldsകൊച്ചി: കലൂരിൽ ശുചീകരണ തൊഴിലാളിയായ യുവാവിന് കത്തിക്കുത്തേറ്റു. കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെ എഴുന്നേൽപിച്ചു വിട്ടതിെൻറ വൈരാഗ്യത്തിലാണ് കുത്തിയത്. അമ്പലമുകൾ അമൃത കോളനിയിലെ ഗണേഷിെൻറ മകൻ അഖിലിനാണ്(24) കുത്തേറ്റത്. ബുധനാഴ്ച രാവിലെ 6.30ന് കലൂർ-കടവന്ത്ര റോഡിൽ ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. കലൂര്‍ അറവുശാലയിലെ ജോലിക്കാരനും ഒറ്റപ്പാലം സ്വദേശിയുമായ ആഷിഖാണ് പ്രതി. എറണാകുളം നോർത്ത് പൊലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി. നെഞ്ചിലും ചെവിക്ക് പിന്നിലും കൈക്കും കാലിലുമായി നാല് കുത്താണ് അഖിലിനേറ്റത്. നെഞ്ചിലേറ്റ കുത്ത് ആഴത്തിലുള്ളതാണ്. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഖിൽ.
കൊച്ചി കോര്‍പറേഷെൻറ മാലിന്യം നീക്കുന്ന ദിവസവേതന ജോലിക്കാരനാണ് അഖിലിെൻറ പിതാവ്. ഇയാൾക്കുപകരം ജോലിക്ക് എത്തിയതാണ് അഖില്‍. ആഷിഖ് വര്‍ഷങ്ങളായി കടത്തിണ്ണയിലാണ് കിടന്നുറങ്ങുന്നത്. കുറച്ചു ദിവസം മുമ്പ് മാലിന്യം ശേഖരിക്കാനെത്തിയ അഖില്‍ കടത്തിണ്ണയില്‍ കിടന്ന ആഷിഖിനെ എഴുന്നേല്പിച്ചു വിട്ടിരുന്നു. ഇതിെൻറ വൈരാഗ്യം വെച്ചാണ് ബുധനാഴ്ച രാവിലെ മാലിന്യം എടുക്കാന്‍ എത്തിയ അഖിലിനെ ആക്രമിച്ചത്.
കുത്തേറ്റു നിലത്തുവീണു പിടഞ്ഞ അഖിലിെൻറ നിലവിളി കേട്ട് വന്ന വഴിയാത്രക്കാരനാണ് സംഭവം െപാലീസിനെ അറിയിച്ചത്. ഉടന്‍ എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ് പ്രതി. ഇതിനാല്‍തന്നെ ഇയാളെ കണ്ടെത്തുന്നത് വെല്ലുവിളിയാണ്. റെയില്‍വേ സ്റ്റേഷനിലും നിരീക്ഷണം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.