Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2023 12:55 PM IST Updated On
date_range 2 Jan 2023 12:55 PM ISTസ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിനുനേരെ ആക്രമണം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ആലയിൽ സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടിനുനേരെ ആക്രമണം.ആല ത്രിവേണി കിഴക്കുട്ടയിൽ പരേതനായ സുരേഷ് ബാബുവിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ച ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാറിന്റെ ചില്ല് തകർത്ത അക്രമികൾ സൈക്കിൾ കൊണ്ടുപോയി.
വീട്ടിലെ ഫ്യൂസും ഊരി. ഈ സമയം സുരേഷ് ബാബുവിന്റെ ഭാര്യ സുജാതയും രണ്ട് പെൺമക്കളും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടെങ്കിലും തെളിഞ്ഞില്ല.
ഈ വീടിന്റെ സമീപത്തുതന്നെ ഇവർ മറ്റൊരു വീട് പണിയുന്നുണ്ട്. അവിടെത്തെയും ഫ്യൂസ് ഊരിയിരുന്നു. മതിലകം പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story