Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightന​ഗ​ര​മ​ധ്യ​ത്തി​ൽ...

ന​ഗ​ര​മ​ധ്യ​ത്തി​ൽ യുവതിക്കുനേരെ ആക്രമണം; യു​വാ​വ് അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

മു​​ഹ​​മ്മ​​ദ് അ​​നീ​​സ്

ക​​ണ്ണൂ​​ർ: ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ അ​​ണ്ട​​ർ ബ്രി​​ഡ്ജ് വ​​ഴി ന​​ട​​ന്നു​​പോ​​വു​​ക​​യാ​​യി​​രു​​ന്ന പെ​ൺ​കു​ട്ടി​യെ ക​​യ​​റി​​പ്പി​​ടി​​ച്ച യു​​വാ​​വി​​നെ പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കൊ​​ള​​ച്ചേ​​രി പാ​​ട്ട​​യം സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് അ​​നീ​​സി​​നെ​യാ​ണ് (44) നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ടൗ​ൺ പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ചൊ​വ്വാ​ഴ്ച വൈ​​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

പ​​ന്നേ​​ൻ​​പാ​​റ​​യി​ലെ അ​​ച്ഛ​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് പോ​​കു​​ക​യാ​യി​രു​ന്ന 19കാ​​രി​​യാ​​ണ് അ​​തി​​ക്ര​​മ​​ത്തി​​നി​​ര​​യാ​​യ​​ത്. ര​​ണ്ടു പെ​​ൺ​​മ​​ക്ക​​ളും അ​​മ്മ​​യും ഒ​​രു​​മി​​ച്ചാ​​യി​​രു​​ന്നു വീ​​ട്ടി​​ൽ​​നി​​ന്ന് യാ​​ത്ര പു​​റ​​പ്പെ​​ട്ട​​ത്. ഇ​​ള​​യ​​മ​​ക​​ളും അ​​മ്മ​​യും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ത്തി​​ലും മൂ​​ത്ത മ​​ക​​ളോ​ട് ബ​സി​ൽ ക​ണ്ണൂ​രി​ലെ​ത്താ​നും പ​റ​ഞ്ഞു. ഇ​​ള​​യ മ​​ക​​ളെ പ​​ന്നേ​​ൻ​​പാ​​റ​​യി​​ലെ വീ​​ട്ടി​​ലി​​റ​​ക്കി മൂ​​ത്ത മ​​ക​​ളെ കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​ന് ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ത്തി​​ൽ അ​​മ്മ പാ​​റ​​ക്ക​​ണ്ടി​​ക്ക് സ​​മീ​​പം എ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു​​മു​മ്പാ​യി​​രു​​ന്നു സം​​ഭ​​വം. യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പെ​ൺ​കു​ട്ടി ധൈ​ര്യം സം​ഭ​രി​ച്ച് നി​​ല​​വി​​ളി കൂ​ട്ടി​യ​തോ​​ടെ ഓ​​ടി​​ക്കൂ​​ടി​​യ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഇ​യാ​ളെ പി​ടി​ച്ചു​വെ​ച്ച് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ​യും അ​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - Attack on a young woman in the city center; The youth was arrested
Next Story