രാത്രി വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsകൊല്ലം: രാത്രി വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കഴിഞ്ഞ രാത്രി കലയ്ക്കോട് വായനശാലക്ക് സമീപമുള്ള വീട്ടിലാണ് ആക്രമണം നടന്നത്.
പൂതക്കുളം കലയ്ക്കോട് വിളയിൽവീട്ടിൽ സെബാസ്റ്റ്യൻ (25) ആണ് പിടിയിലായത്. കലയ്ക്കോട് വായനശാല മുക്കിന് സമീപമുള്ള ദീപുവെന്നയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
തുടർന്ന് സ്ഥലത്ത് നിന്നും മടങ്ങിയ ഇവർ രാത്രി പത്തരയോടെ തിരികെ കലയ്ക്കോട് കിഴക്കുംകരയുള്ള ദീപുവിന്റെ ചെറുകര വീട്ടിലെത്തി കതക് തള്ളിത്തുറന്ന് ആക്രമിക്കുകയായിരുന്നു. ദീപു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ പരവൂർ എസ്.ഐമാരായ നിതിൻ നളൻ, നിസാം, വിജയകുമാർ, എ.എസ്.ഐ മാരായ പ്രദീപ്, അജയൻ, സി.പി.ഒമാരായ സായിറാം, പ്രേംലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കലയ്ക്കോട് നിന്നും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.