Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 6:15 AM GMT Updated On
date_range 6 March 2022 6:15 AM GMTപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് പിടിയില്‍
text_fieldsbookmark_border
camera_alt
ശരത് എൽ. രാജ്
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ ഊന്നൻകല്ല് വല്ലക്കോട് മംഗലത്തുവീട്ടിൽ ശരത് എൽ. രാജ് (32) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയെതുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ച പൊലീസ് നാലിന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story