മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമം; രണ്ടുപേർ പിടിയിൽ
text_fieldsകല്ലമ്പലം: സ്വകാര്യധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് േപരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി പനയറ ക്ഷേത്രത്തിനു സമീപം മണികണ്ഠവിലാസം വീട്ടില്‍നിന്നും ചാത്തന്നൂർ ശീമാട്ടി വരിഞ്ഞം മണികണ്ഠവിലാസത്തില്‍ താമസിക്കുന്ന ജയകുമാരി (50), പെരുമണ്‍ എൻജിനീയറിങ് കോളജിന് സമീപം സുജ ഭവനില്‍നിന്നും കൊല്ലം കിളികൊല്ലൂര്‍ കരിക്കോട് എൻജിനീയറിങ് കോളജിന് സമീപം മലയാളം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അശ്വതി (36) എന്നിവരാണ് പിടിയിലായത്.
10നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യപണമിടപാട് സ്ഥാപനത്തിന്റെ കല്ലമ്പലം ബ്രാഞ്ചിൽ പ്രതികൾ 113 ഗ്രാം മുക്കുപണ്ടം പണയംവെക്കാന്‍ കൊടുത്ത് അഞ്ച് ലക്ഷംരൂപ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ നൽകിയ മാനേജര്‍ ഉരുപ്പടികള്‍ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചു. കമ്പനി അധികൃതരുടെ നിർദേശാനുസരണം പൊലീസിന് വിവരം കൈമാറി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.