യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
text_fieldsചാരുംമൂട്: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി പ്ലാന്തോട്ടത്തിൽ തെക്കതിൽ ശ്രീരാഗിനെ (26) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്ദുവിനെയാണ് (24) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴിന് നൂറനാട് പണയിൽ കുറ്റി നങ്ങ്യാര്‍ കുളത്തിന് സമീപമായിരുന്നു സംഭവം.ശ്രീരാഗിനെ വീട്ടിൽനിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തലയിൽ ആഴമേറിയ മുറിവേറ്റിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം
അടൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്നിന് അടിമയായ അനന്ദുവിന്റെ കൂട്ടുകാരനും ശ്രീരാഗുമായി തർക്കമുണ്ടായതാണ് മർദനത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ നിലവിൽ ആറ് കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം അനന്തുവിനെ നാടുകടത്താൻ നടപടി ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. നിധീഷ്, എസ്.ഐ രാജീവ്, സി.പി.ഒ മാരായ രഞ്ജിത്ത്, ഷമീർ, കലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.