Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ...

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്​തു

text_fields
bookmark_border
arrest
cancel

നെ​ടു​ങ്ക​ണ്ടം: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്ന് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ ഭ​ര്‍ത്താ​വി​നെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം മോ​ഡീ​ഹൗ​സി​ല്‍ മ​നോ​ജി​നെ​യാ​ണ്(54) പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച ഓ​ഫി​സ് പ്ര​വ​ര്‍ത്ത​ന​സ​മ​യ​ത്ത് മു​ണ്ടി​യെ​രു​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഭാ​ര്യ​യു​ടെ മു​ടി​ക്കു​ത്തി​ന് പി​ടി​ച്ച് വ​ലി​ച്ചി​ഴ​ക്കു​ക​യും ക​ത്തി​കൊ​ണ്ട്​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ഇ​യാ​ള്‍ ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ല്‍ ക​യ​റി മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ മ​ര്‍ദി​ച്ച​താ​യി ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ കേ​സു​ള്ള​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptIdukki NewsHusband arrested
News Summary - Attempt to kill young woman: Husband arrested
Next Story