ഹോട്ടൽവരാന്തയിൽ ഉറങ്ങിയയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം
text_fieldsകോഴിക്കോട്: ഹോട്ടൽവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട് ഷൗക്കത്തിനുനേരെയാണ് (48) വധശ്രമം.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കോഴിക്കോട് റെയിൽവേക്കു സമീപം ഇന്‍റർനാഷനൽ ഹോട്ടലിന്‍റെ മുൻ ഭാഗത്ത് ഉറങ്ങവെ ഷൗക്കത്തിന്‍റെ ദേഹത്ത് ഒരാൾ രാസവസ്തു ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഹോട്ടലിന്‍റെ സി.സി.ടി.വി കാമറയിൽ ദേഹത്തേക്ക് രാസവസ്തു ഒഴിക്കുന്നതിന്‍റെയും തീകൊളുത്തുന്നതിന്‍റെയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് എത്തി ആംബുലൻസിലാണ് ഷൗക്കത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. തമിഴ്നാട് സ്വദേശിയായ മണിയാണ് തന്നെ തീകൊളുത്തിയത് എന്നാണ് ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ ഷൗക്കത്തിന്‍റെ മൊഴി.
മണി തലശ്ശേരിയിൽനിന്ന് കേസന്വേഷിക്കുന്ന ടൗൺ പൊലീസിന്‍റെ പിടിയിലായതായാണ് സൂചന. മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിനു പിന്നിലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.