മകനെ കുത്തിക്കൊല്ലാൻ ശ്രമം: പിതാവ് അറസ്റ്റിൽ
text_fieldsമുണ്ടക്കയം: മകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മൂഴിക്കൽ കുന്നേൽ വീട്ടിൽ ഗോപാലനെയാണ് (55) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കോരുത്തോട് ഇരുമ്പുകയം ഭാഗത്ത് ഇയാൾ മകനുമായി വാക്തർക്കത്തില് ഏര്‍പ്പെടുകയും തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ഫെബ്രുവരിയിലാണ് സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോയി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽനിന്ന് പിടികൂടിയത്.
മുണ്ടക്കയം എസ്.എച്ച്.ഒ എ.എ. ഷൈൻകുമാർ, എസ്.ഐ കെ.ജി. മനോജ്, സി.പി.ഒമാരായ ജോഷി എം. തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.