ബാങ്കിൽ മോഷണശ്രമത്തിനിടെ യുവാവ് പിടിയിൽ
text_fieldsപറളി: പറളിയിലെ എസ്.ബി.ഐ ശാഖയുടെ ചുമർ തുരന്ന് മോഷണം നടത്താനുള്ള ശ്രമത്തിനിടെ യുവാവിനെ മങ്കര പൊലീസ് കൈയോടെ പിടികൂടി. ഞായറാഴ്ച പുലർച്ച രണ്ടിന് ബാങ്കിെൻറ പിന്നിലെ സ്ട്രോങ് റൂമിെൻറ ഭാഗത്തെ ചുമർ കുത്തിത്തുരന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ പറളി ഓടനൂർ വാഴപ്പള്ളം അരുണിനെയാണ് (23) മങ്കര പൊലീസ് പിടികൂടിയത്. രാത്രി പട്രോളിങ്ങിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്.
പട്രോളിങ് സംഘം രാത്രി ചന്തപ്പുരയിലെ എസ്.ബി.ഐ പരിസരത്ത് എത്തി സാധാരണ പോലെ ടോർച്ചടിച്ചു. ബാങ്കിെൻറ പിന്നിൽനിന്ന് ശബ്ദം കേട്ടതും കൂടുതൽ പരിശോധനക്കായി കോമ്പൗണ്ടിൽ കടന്നു. പൊലീസിനെ കണ്ടതും ഒരാൾ ഓടി മറയുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് ഇയാളെ കൈയോടെ പിടികൂടി.
സംഭവസ്ഥലത്തുനിന്ന് കമ്പിപ്പാര, കൈകോട്ട്, ഇലക്ട്രിക് വയർ മുറിക്കുന്ന കട്ടർ എന്നിവ കണ്ടെടുത്തു. പട്രോളിങ് സംഘത്തിലുണ്ടായിരുന്ന മങ്കര പൊലീസ് സ്റ്റേഷനിലെ ശ്രീഹരി, മണികണ്ഠൻ, ഹോം ഗാർഡ് രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാലക്കാട്ടുനിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി.
പ്രതി പറളി ശാഖയിൽ അക്കൗണ്ടുള്ളയാൾ
പറളി: പറളി എസ്.ബി.െഎയിൽ ചുമർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി അരുൺ ഇൗ ശാഖയിൽ അക്കൗണ്ടുള്ളയാൾ. രണ്ടു ദിവസം മുമ്പ് ഇടപാടിനെന്ന പേരിൽ ബാങ്കിലെത്തി ബാങ്കും പരിസരവും നിരീക്ഷിച്ച അരുൺ, കാമറ സ്ഥാപിച്ച സ്ഥലവും ബാങ്കിെൻറ പിൻവശത്തിൽ കൂടി കടന്നുവരാനുള്ള വഴിയും മനസ്സിലാക്കി.
സ്ട്രോങ് റൂമിെൻറ സ്ഥാനം മനസ്സിലാക്കി. ചിലതൊക്കെ മൊബൈൽ ഫോണിൽ പകർത്തി. ഇതിെൻറ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിയുടെ വളപ്പിലൂടെ കയറി നിരീക്ഷണ കാമറയിൽപെടാതെ ബാങ്കിെൻറ പിന്നിലെത്തി. കാമറയുടെ ദിശ തിരിച്ചുവെച്ചാണ് സ്ട്രോങ് റൂമിെൻറ സ്ഥാനത്തെ ചുമർ തുരക്കാൻ തുടങ്ങിയത്. പൊലീസ് ഇടപെടലിലൂടെ വൻ മോഷണശ്രമമാണ് തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.