Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമക്കേസ്​:...

വധശ്രമക്കേസ്​: ദിലീപിന്‍റെ ഹരജിയിൽ വിധി ഇന്ന്

text_fields
bookmark_border
വധശ്രമക്കേസ്​: ദിലീപിന്‍റെ ഹരജിയിൽ വിധി ഇന്ന്
cancel
Listen to this Article

കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജിയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നതടക്കം ആവശ്യപ്പെട്ട് ഒന്നാം പ്രതി ദിലീപ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിധി പറയുന്നത്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ. ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനിടെ, നടൻ ദിലീപ് ശബരിമലയിൽ ദർശനത്തിനെത്തി. മാനേജർ വെങ്കി, സുഹൃത്ത് ശരത് എന്നിവർക്കൊപ്പമാണ് എത്തിയത്. ഞായറാഴ്ച രാത്രി എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ തങ്ങി. തിങ്കളാഴ്ച രാവിലെ ദർശനം നടത്തി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. മേൽശാന്തിയെയും തന്ത്രിയെയും കണ്ട് അനുഗ്രഹം വാങ്ങി. ഏറെ നേരം സന്നിധാനത്ത് തങ്ങി.

ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിയായ നടൻ ദിലീപിന്‍റെ ഫോണിൽനിന്ന് ലഭിച്ച സംഭവത്തിൽ വിശദീകരണം തേടണമെന്ന് അന്വേഷണസംഘം. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന്‍റെ മൊബൈലിൽനിന്ന് ലഭിച്ചതിനെത്തുടർന്ന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് ദിലീപിനോട് വിശദീകരണം ചോദിക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിന്‍റെ ഭാഗമായാണ് ദിലീപിന്‍റെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്റെ മൊബൈലിൽനിന്ന് ഏതാനും കോടതിരേഖകളും കണ്ടെടുത്തു. ഇതാണ് കോടതി രേഖകൾ ചോർന്നെന്ന വാദത്തിലേക്ക് പൊലീസിനെ നയിച്ചത്. മാർച്ച് 30നാണ് വിചാരണക്കോടതിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഹരജി നൽകിയത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി വിശദീകരണം തേടി. പ്രോസിക്യൂഷന്‍റെ ആവശ്യം വ്യാഴാഴ്ച കേൾക്കാൻ തീരുമാനിച്ച കോടതി, എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ദിലീപിന്‍റെ അഭിഭാഷകനും നിർദേശം നൽകി. അതിനിടെ, കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഈ റിപ്പോർട്ടിൽ കോടതി നിർദേശിച്ച വിശദാംശങ്ങൾ അടങ്ങിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് രേഖകൾ ചോർന്നിട്ടില്ലെന്ന ആവർത്തിച്ചുള്ള മറുപടിയാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസംകൂടി അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും.

സായ് ശങ്കർ ചോദ്യമുനമ്പിൽ

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബർ ഹാക്കർ സായ് ശങ്കറിനെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ്‌ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ആലുവ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചക്ക് 1.50 നാണ് സായ് ശങ്കർ എത്തിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dileepactrees attack
News Summary - Attempted murder case: Judgment on Dileep's petition today
Next Story