Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യവയസ്കനെ...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
Murder attempt
cancel
camera_alt

പ്ര​തി​ക​ൾ

നെ​ടു​മ​ങ്ങാ​ട്: മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കാ​പ്പ കേ​സി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ൽ. ക​രി​പ്പൂ​ർ നെ​യ്യ​പ്പ​ള്ളി​യി​ൽ വി​നോ​ദ് എ​ന്ന ഷൈ​ജു(39), അ​രു​വി​ക്ക​ര ഇ​രു​മ്പ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ആ​ദ​ർ​ശ്(27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന്​ ക​ര​കു​ളം മു​ല്ല​ശ്ശേ​രി തോ​പ്പി​ൽ ക​ട്ട​ക്കാ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സോ​മ​നെ​യാ​ണ്​ (66) പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.

മ​ക​ന്റെ ബൈ​ക്ക് പ്ര​തി​ക​ൾ അ​ടി​ച്ചു പൊ​ട്ടി​ക്കു​ന്ന​ത് മ​ക​നൊ​പ്പം ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഒ​ന്നാം​പ്ര​തി​യാ​യ വി​നോ​ദ് എ​ന്ന ഷൈ​ജു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ കാ​പ്പ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളും വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യു​മാ​ണ്. പ​രാ​തി​ക്കാ​ര​ന്റെ മ​ക​നെ ഇ​യാ​ൾ മു​മ്പ് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. ഇ​തി​ലെ വി​രോ​ധ​മാ​ണ് ഇ​പ്പോ​ഴു​ള്ള ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptArrest
News Summary - Attempted murder of a middle-aged man: Suspects arrested
Next Story