കൊണ്ടോട്ടി വില്ലേജ് ഓഫിസിൽ മോഷണശ്രമം; ഫയലുകൾ വാരിവലിച്ചിട്ട നിലയിൽ
text_fieldsകൊണ്ടോട്ടി: നഗര ഹൃദയഭാഗത്ത് ബൈപ്പാസ് റോഡിൽ കൊണ്ടോട്ടി പതിനേഴിലെ വില്ലേജ് ഓഫിസില്‍ മോഷണശ്രമം. വ്യാഴാഴ്ച രാവിലെ 9.30ന് ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരാണ് വാതിലിെൻറ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ജീവനക്കാർ തഹസില്‍ദാര്‍, പൊലീസ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. മേശകളും അലമാരകളും തുറന്ന് മുഴുവൻ ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫിസിെൻറ പ്രധാന കവാടത്തിെൻറ പൂട്ട് തകര്‍ക്കാതെ മതില് ചാടിക്കടന്നാണ് മോഷ്ടാക്കള്‍ വില്ലേജ് ഓഫിസ് വളപ്പില്‍ കയറിയത്. ലാപ്ടോപ്പോ കമ്പ്യൂട്ടറുകളോ മറ്റോ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ലാപ്ടോപ്പുകൾ വലിച്ചിട്ട നിലയിലാണ്. പണം ബാങ്കിൽ അടയ്ക്കുന്നതിനാൽ ഓഫിസിൽ സൂക്ഷിക്കാറില്ല. ഫയലുകൾ നഷ്ടപ്പെട്ടതായി കാണുന്നില്ലെന്നും എങ്കിലും അക്കാര്യം പരിശോധിച്ചു വരികയാണെന്നും വില്ലേജ് ഓഫിസർ സി.കെ. റഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.