വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം: പ്രതി പിടിയിൽ
text_fieldsകണ്ണനല്ലൂർ: നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് വീടിന്റെ വാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ. പള്ളിമൺ ഇലവൂർ സ്വദേശി പ്രേംരാജ് (32) ആണ് അറസ്റ്റിലായത്. നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം നെടുമ്പനക്കൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
സ്റ്റെയർകേസ്സ് റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് അടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ രാജേഷിന്റെ നേത്യത്വത്തിൽ എസ്.ഐ മാരായ ജിബി, ഹരി സോമൻ, രാജേന്ദ്രൻപിള്ള സി.പി.ഒ മാരായ ഹുസൈൻ, സുധി, നജുമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.