Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറ്റിങ്ങൽ...

ആറ്റിങ്ങൽ കഞ്ചാവുകേസ്:​ അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോൺ വിശദാംശങ്ങൾ സൂക്ഷിച്ചുെവക്കാൻ ഹൈകോടതി നിർദേശം

text_fields
bookmark_border
Court
cancel

കൊ​ച്ചി: ഒ​രു​വ​ർ​ഷം മു​മ്പ് ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് 500 കി​ലോ ക​ഞ്ചാ​വു​മാ​യി ലോ​റി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ എ​ക്​​സൈ​സ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​ശ​ദാം​ശ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​െ​വ​ക്ക​ണ​മെ​ന്ന്​ ​മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ക​ഞ്ചാ​വ് ലോ​റി​യും പ്ര​തി​ക​ളും പി​ടി​യി​ലാ​യ​ത് മൈ​സൂ​രു​വി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ചാം പ്ര​തി​യു​ടെ പി​താ​വ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​കെ. രാ​ജ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് മേ​രി ജോ​സ​ഫി​െൻറ ഉ​ത്ത​ര​വ്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​െൻറ കാ​ൾ ഡേ​റ്റ രേ​ഖ​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ബി.​എ​സ്.​എ​ൻ.​എ​ൽ, ​േവാ​ഡ​ഫോ​ൺ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2020 സെ​പ്​​റ്റം​ബ​ർ ആ​റി​നാ​ണ് ആ​ന്ധ്ര​യി​ൽ​നി​ന്ന് ക​ഞ്ചാ​വു​മാ​യെ​ത്തി​യ ലോ​റി ആ​റ്റി​ങ്ങ​ൽ കോ​രാ​ണി ടോ​ൾ മു​ക്കി​ൽ​നി​ന്ന് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്‌​മെൻറ്​ ആ​ൻ​ഡ്​​ ആ​ൻ​റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ ഖു​ൽ​വ​ന്ത് സി​ങ്​ ഖ​ൽ​സി, ക്ലീ​ന​ർ ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി കൃ​ഷ്‌​ണ​യാ​ദ​വ്​ എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ആ​ന്ധ്ര​യി​ൽ​നി​ന്ന് മൈ​സൂ​രു വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ക​ഞ്ചാ​വ് മൊ​ത്ത​വി​ത​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി ജി​തി​ൻ രാ​ജ്, തി​രു​വ​ന​ന്ത​പു​രം മു​ട​പു​രം സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ൻ, തൃ​ശൂ​ർ സ്വ​ദേ​ശി സെ​ബു, ആ​ഭേ​ഷ് തു​ട​ങ്ങി​യ​വ​രെ പ്ര​തി ചേ​ർ​ത്തു. എ​ന്നാ​ൽ, ലോ​റി​യ​ട​ക്കം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത് 2020 സെ​പ്റ്റം​ബ​ർ നാ​ലി​ന് മൈ​സൂ​രു​വി​ലാ​ണെ​ന്നും ഇ​തു കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​ണെ​ന്നു​മാ​ണ് ഹ​ര​ജി​ക്കാ​ര​െൻറ ആ​രോ​പ​ണം.

ഇ​തു തെ​ളി​യി​ക്കാ​ൻ എ​ക്സൈ​സ് സ്ക്വാ​ഡി​ലു​ണ്ടാ​യി​രു​ന്ന 10 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ബൈ​ൽ കാ​ൾ ഡേ​റ്റ രേ​ഖ​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് ഇ​വ സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​ചാ​ര​ണ​വേ​ള​യി​ൽ ആ​വ​​ശ്യ​മെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് ഇ​ത്​ തെ​ളി​വാ​യി സ്വീ​ക​രി​ക്കാം. അ​തി​നു​മു​മ്പ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം​കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attingal cannabis case
News Summary - Attingal cannabis case: High Court directs to keep phone details of investigating officers
Next Story