പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ; അമ്മ തലക്കടിച്ചതായി ഏഴു വയസ്സുകാരന്‍റെ മൊഴി
text_fieldsകോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഓട്ടോ ഡ്രൈവറെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ മാത്യു എബ്രഹാം എന്ന സിജിയാണ് (49) മരിച്ചത്. സംഭവത്തിന് പിന്നാലെ കാണാതായ ഭാര്യ റോസന്നയെയും മകനെയും മണർകാട് പള്ളിയിൽനിന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ റോസന്നയും മകൻ ജോയലും പുലർച്ച വീട് വിട്ടുേപാകുന്നത് അയൽവാസികൾ കണ്ടിരുന്നു. രാവിലെ എട്ടരയായിട്ടും വീട്ടില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് അകത്ത് കട്ടിലിന് താഴെ രക്തത്തിൽ കുളിച്ച മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗം ശാന്തമ്മയെയും പൊലീസിനെയും വിവരം അറിയിച്ചു. ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ റിജോ പി. ജോസഫിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.
തലക്കും കഴുത്തിനും മാരകായുധം ഉപയോഗിച്ച് മുറിവേൽപിച്ചിട്ടുണ്ട്. അഗതിമന്ദിരത്തിലാണ് റോസന്ന വളർന്നത്. ഇവിടെനിന്ന് സിജി ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുകയായിരുന്നു. മാനസിക പ്രശ്നമുണ്ടായിരുന്ന യുവതി വീടുവിട്ട് പോകുന്നത് പതിവായിരുന്നു. ജൂലൈയിൽ കാണാതായ യുവതിയെ തമിഴ്നാട്ടിൽനിന്നാണ് പൊലീസ് കെണ്ടത്തിയത്. റോസന്ന കുറച്ചുനാളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സമീപത്തെ ബന്ധുക്കളെ വീട്ടിലേക്ക് വരാനോ കുഞ്ഞിനെ പുറത്തുവിടാനോ സമ്മതിച്ചിരുന്നില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് ദാരുണസംഭവം നടന്നത്.
എന്നാൽ, റോസന്നയെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ഇവർ പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം, പിതാവിനെ അമ്മ തലക്കടിച്ചതായി ഏഴു വയസ്സുകാരൻ മൊഴി നൽകി. നടന്നതിനെല്ലാം ദൃക്സാക്ഷിയായിരുന്ന കുട്ടി സംഭവങ്ങളെല്ലാം ജില്ല പൊലീസ് മേധാവിക്ക് വിവരിച്ചുനൽകി. അമ്മ നേരത്തേയും ബഹളം െവക്കുമായിരുന്നുെവന്നും കുട്ടി പറഞ്ഞു.
രാവിലെ വീട്ടിൽനിന്നിറങ്ങിയ റോസന്ന ആദ്യം കോട്ടയത്താണ് എത്തിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിലും നാഗമ്പടത്തുമെത്തിയശേഷം ഇവിടെനിന്ന് പിന്നീട് മണർകാട് പള്ളിയിൽ എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ ആദ്യം ഇവർ ബഹളം സൃഷ്ടിച്ചെങ്കിലും പിന്നീട് ശാന്തയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.