പെരിയ ഇരട്ടക്കൊല: മുഖ്യപ്രതിക്ക് ചട്ടംലംഘിച്ച് ആയുർവേദ ചികിത്സ; ജയിൽ സൂപ്രണ്ടന്‍റ് ഹാജരാകണമെന്ന് കോടതി
text_fieldsകണ്ണൂർ: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയതിൽ ഇടപെട്ട് സി.ബി.ഐ കോടതി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടന്‍റ് നാളെ നേരിട്ട് ഹാജരാകണമെന്ന് സി.ബി.ഐ കോടതി നിർദേശിച്ചു.
ഒന്നാം പ്രതിയും സി.പി.എം നേതാവുമായ പീതാംബരനാണ് 40 ദിവസത്തെ ആയുർവേദ ചികിത്സ ജയിൽ സൂപ്രണ്ടന്‍റെ അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ജില്ല ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് പീതാംബരൻ.
ഒക്ടോബർ 14നാണ് പീതാംബരന് അസുഖമായതിനാൽ ജയിൽ ഡോക്ടർ അമർനാഥിനോട് ചികിത്സ നൽകണമെന്ന് സൂപ്രണ്ടന്‍റ് നിർദേശിച്ചത്. 19ന് നടത്തിയ പരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി.
തുടർന്ന് 24ന് സി.ബി.ഐ കോടതിയുടെ അനുമതിയില്ലാതെ ജയിൽ സൂപ്രണ്ടന്‍റ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. നടുവേദന അടക്കമുള്ള അസുഖങ്ങൾക്കായി 40 ദിവസം കിടത്തി ചികിത്സ വേണമെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകി. എന്നാൽ, പീതാംബരന്‍റെ ചികിത്സ നൽകുന്നത് സംബന്ധിച്ച് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നില്ല.
കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ് (21), ശരത്ലാല് (24) എന്നിവർ 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.