16കാരിയുടെ കുഞ്ഞിനെ 2.5ലക്ഷത്തിന് വിറ്റു; അന്വേഷണത്തിൽ വലയിലായത് ഡോക്ടർമാർ ഉൾപ്പെട്ട റാക്കറ്റ്
text_fieldsഭോപാൽ: വിവാഹിതരല്ലാത്ത പ്രായപൂർത്തിയാകാത്ത അമ്മമാരുടെ നവജാത ശിശുക്കളെ വിൽപ്പന നടത്തുന്ന റാക്കറ്റ് അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം.
രണ്ടു ഡോക്ടർമാർ ഉൾപ്പെടുന്നതാണ് സംഘം. ഖന്ദ്വ ജില്ലയിൽ 16കാരിയുടെ കുഞ്ഞിനെ രണ്ടരലക്ഷം രൂപക്ക് വിറ്റതോടെയാണ് റാക്കറ്റിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവരുന്നത്.
ഒരാഴ്ച മുമ്പാണ് ഡോ. രേണു സോണി ക്ലിനിക്കിൽ 16കാരി കുഞ്ഞിനെ പ്രസവിക്കുന്നത്. പെൺകുട്ടി വിവാഹിതയല്ലാത്തതിനാൽ കുഞ്ഞിനെ സ്വീകരിക്കാൻ കുടുംബം തയാറായിരുന്നില്ല. ഇതോടെ ആശുപത്രിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പെൺകുട്ടിയുമായി ബന്ധുക്കൾ കടന്നുകളഞ്ഞു.
തുടർന്ന് ഡോക്ടറായ സൗരഭ് സോണി കുഞ്ഞിനെ നോക്കാൻ മിഡ്വൈഫിനെ ഏൽപ്പിക്കുകയായിരുന്നു. ശേഷം കുഞ്ഞിനെ വിൽക്കാനായി ഒരു ദമ്പതികളുമായി കരാറിൽ ഏർപ്പെട്ടു. കുഞ്ഞിനെ വാങ്ങാൻ ഡോക്ടർ എത്തിയേപ്പാൾ മിഡ്വൈഫ് കുഞ്ഞിനെ വിട്ടുനൽകാൻ തയാറായില്ല. തുടർന്ന് ഡോക്ടർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തുന്ന വിവാഹിതരല്ലാത്ത സ്ത്രീകളുടെ കുഞ്ഞുങ്ങളെ ഡോക്ടർമാർ ഏറ്റെടുക്കുകയും വിൽപ്പന നടത്തുകയുമായിരുന്നു പതിവ്. പെൺകുട്ടികളുടെ കുടുംബവുമായി കരാർ ഉറപ്പിച്ചതിന് ശേഷമാണ് വിൽപ്പന. ഡോക്ടർമാരുടെ സഹായികളായ മൊഹ്സിൻ, കമലേഷ് എന്നിവർ കുഞ്ഞുങ്ങളെ ആവശ്യമുള്ളവർക്കായി തിരച്ചിൽ നടത്തും. തുടർന്ന് ദമ്പതികളെ കണ്ടെത്തി വൻ തുകക്ക് വിൽക്കും.
സൗരഭിന്‍റെ ക്ലിനിക്കും മെഡിക്കൽ ഷോപ്പും പൊലീസ് സീൽ ചെയ്തു. ക്ലിനിക് നടത്തുന്ന ഡോ. സൗരഭ് സോണിയെയും പ്രസവാശുപത്രിയുടെ ഉടമയായ ഡോ. രേണു സോണിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സൗരഭിന്‍റെ ആശുപത്രിയിൽ േജാലിെചയ്യുന്ന നഴ്സ് സജ്ഞന പേട്ടൽ, മൊഹ്സിൻ ഖാൻ, കമലേഷ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. എത്ര കുഞ്ഞുങ്ങളെ ഇവർ വിൽപ്പന നടത്തിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.