യുവാവിനെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു
text_fieldsകോട്ടയം: യുവാവിനെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. കുറുപ്പന്തറ പഴേമഠം പള്ളിത്തറമാലിയിൽ വീട്ടിൽ ശ്രീക്കുട്ടൻ എന്ന ശ്രീലേഷിനെയാണ് (22) ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്. ഇയാൾ കോതനല്ലൂരിൽ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടര്ന്ന് ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം മുട്ടുചിറ പെട്രോൾ പമ്പിൽ ഓഫിസ് ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയും ഫോൺ നൽകാമെന്ന് പറഞ്ഞ് ജീവനക്കാരനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. വീണ്ടും ജാമ്യത്തിൽ ഇറങ്ങിവരവെയാണ് കോടതി ഇയാളുടെ ജാമ്യം റദ്ദു ചെയ്തത്.
ജാമ്യത്തിൽ ഇറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയാറാക്കി കോടതിയിൽ അവർക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി പൊലീസ് കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ജാമ്യം റദ്ദുചെയ്യുകയും ചെയ്തത്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻചന്ദ്രൻ, സി.പി.ഒ ജിനുമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.