'അമ്മക്കൊപ്പം താമസിക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കരുത്'; മയക്കുമരുന്ന് കേസ് പ്രതിയായ യുവതിക്ക് ജാമ്യം
text_fieldsകൊച്ചി: അമ്മക്കൊപ്പം താമസിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നുമടക്കം വ്യവസ്ഥയോടെ മയക്കുമരുന്ന് കേസിൽ പ്രതിയായ യുവതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ജനുവരി 30ന് രാത്രി കൊച്ചി നഗരത്തിലെ അപ്പാർട്ട്മെൻറിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഒായിലും കഞ്ചാവുമായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിനാണ് കർശന വ്യവസ്ഥകളോടെ ജസ്റ്റിസ് കെ. ഹരിപാൽ ജാമ്യം അനുവദിച്ചത്.
44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഒായിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് ആര്യയെയും കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ് എന്നിവെരയും പിടികൂടിയത്. 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.
എന്നാൽ, പ്രധാന പ്രതിയായ ഇവർക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ഹരജിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ജനുവരി 30 മുതൽ ജയിലിലാണെന്നും വിലയിരുത്തിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.