കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ. ബർദ്ധമാൻ സ്വദേശി ബാപ്പൻ ഷേക്കിനെയാണ് (22) കൊണ്ടോട്ടി സബ് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡ് പിടികൂടിയത്. 50 ഓളം പാക്കറ്റ് കഞ്ചാവ് ഇയാളിൽനിന്ന് പിടികൂടിയിട്ടുണ്ട്.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളമായി നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ആൻറി നർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.