കസ്റ്റഡി വാഹനത്തിൽനിന്ന് ബാറ്ററി മോഷണം; രണ്ടുപേർ റിമാൻഡിൽ
text_fieldsനീലേശ്വരം: പൊലീസ് കസ്റ്റഡിലെടുത്ത് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട ലോറിയുടെ ടയറുകളു ബാറ്ററികളും മോഷ്ടിച്ച മഹാരാഷ്ട്ര സ്വദേശികൾ നീലേശ്വരം പൊലീസിന്‍റെ പിടിയിൽ. നീലേശ്വരം പൊലീസ് സ്റ്റേഷനുമുന്നിൽ നിർത്തിയിട്ട ലോറിയുടെ ടയറുകളും ബാറ്ററിയും പട്ടാപ്പകൽ മോഷണം നടത്തുകയായിരുന്നു. ലോറി ഡ്രൈവർമാരായ ആകാശ് (23), പ്രവീൺ (28) എന്നിവരെയാണ് എസ്.ഐമാരായ രാമചന്ദ്രൻ, പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടക ഉഡുപ്പിയിൽ പിടികൂടിയത്.
ദേശീയപാതയിൽ കരുവാച്ചേരിയിൽ ഇക്കഴിഞ്ഞ ജനുവരി ആറിന് പുലർച്ച ട്രാൻസ്ഫോർമർ തകർത്ത് മറിഞ്ഞ ലോറിയുടെ ടയറുകളും ബാറ്ററിയുമാണ് മോഷണം പോയത്. എറണാകുളത്തുനിന്നും മഹാരാഷ്ട്രയിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയുടെ നമ്പർ ഉൾപ്പെടെയുള്ള ട്രിപ് ഷീറ്റ്, ടയർ ഊരിമാറ്റുന്നതിനിടെ സ്ഥലത്ത് വീണുപോയതാണ് പ്രതികളെ എളുപ്പത്തിൽ പിടികൂടാൻ സാധിച്ചത്. തുടർന്ന് പൊലീസ് സമീപത്തെ പെട്രോൾ പമ്പിലെ നിരീക്ഷണ കാമറ പരിശോധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ, പേപ്പറിൽനിന്ന് ലഭിച്ച മൊബൈൽ നമ്പർ പിന്തുടർന്ന് കർണാടക പൊലീസിൽ വിവരമറിയിക്കുകയും കോട്ട പൊലീസിന്റെ സഹായത്തോടെ ഉഡുപ്പിയിൽ വെച്ച് മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു. അപകടത്തിൽപെട്ട ലോറിയുടെ ഇടത് ഭാഗത്തെ മൂന്ന് ടയറുകളാണ് സംഘം മോഷ്ടിച്ചത്. ട്രാൻസ്ഫോർമർ തകർത്ത കേസിൽ കെ.എസ്.ഇ.ബിയുടെ നാശനഷ്ടക്കണക്കുപ്രകാരം 3,90,000 രൂപ കോടതിവിധി പ്രകാരം ലോറി ഉടമ നഷ്ടപരിഹാരമായി നൽകണമായിരുന്നു. രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.