Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹോട്ടൽ ജീവനക്കാരെ...

ഹോട്ടൽ ജീവനക്കാരെ മർദിച്ച് പണം തട്ടിയെടുത്തു

text_fields
bookmark_border
ഹോട്ടൽ ജീവനക്കാരെ മർദിച്ച് പണം തട്ടിയെടുത്തു
cancel

ആലുവ: ഹോട്ടൽ ജീവനക്കാരെ മർദിച്ച് പണം തട്ടിയെടുത്തു. കൊച്ചിൻ ബാങ്ക് ജങ്ഷനിലെ സനാന ഹോട്ടലിൽ വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ഹോട്ടൽ ജീവനക്കാരായ വിക്രം (24), ഗുൽജിത്ത് (35) എന്നിവർക്കാണ് മർദനമേറ്റത്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മദ്യപിച്ചെത്തിയ ഒരാൾ ജീവനക്കാരനായ വിക്രമിനോട് പണം ആവശ്യപ്പെടുകയായിരുന്നു. വിക്രം പണം നൽകാതിരുന്നതോടെ അക്രമി ജീവനക്കാരന്‍റെ മുഖത്തടിച്ചു വീഴ്ത്തി. സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ ഗുൽജിത്ത് ഇത് ചോദ്യം ചെയ്തതോടെ പ്രതി അയാളെ ചവിട്ടി താഴെയിട്ടു. തുടർന്ന് ക്രൂരമായി മർദിച്ചശേഷം പണം തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

രാത്രി ഹോട്ടലുകൾക്കെതിരെ അക്രമമുണ്ടാകുന്നത് ആലുവയിൽ പതിവാണെന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടാകുന്നതായും ഹോട്ടലുകാർ പറഞ്ഞു. ഗുണ്ടകളും ലഹരി ഇടപാടുകാരുമാണ് രാത്രി വൈകി ഹോട്ടലുകളിലെത്തി പണം ആവശ്യപ്പെടുന്നത്. ചിലർ ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ പോകാറുമുണ്ട്. നിർബന്ധിച്ച് പണം ആവശ്യപ്പെട്ടാൽ ആക്രമണം നടത്തുകയാണ് ഇവരുടെ രീതിയെന്നും ഹോട്ടലുടമകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaCrime NewsKerala News
News Summary - beat the hotel staff and took away the money
Next Story