വീട്ടമ്മയെ മർദിച്ച കേസിൽ പ്രതിക്ക് തടവും പിഴയും
text_fieldsമഞ്ചേരി: പട്ടികജാതിക്കാരിയായ വീട്ടമ്മയെ മര്‍ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിന് മഞ്ചേരി എസ്.സി/ എസ്.ടി സ്പെഷല്‍ കോടതി 23 വര്‍ഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും വിധിച്ചു. തിരൂര്‍ തലക്കടത്തൂര്‍ പി.എച്ച്. റോഡില്‍ പന്ത്രേളി പി.ആര്. പ്രസാദ് എന്ന രാജേന്ദ്ര പ്രസാദിനെയാണ് (30) ജഡ്ജി എം.പി. ജയാരാജ് ശിക്ഷിച്ചത്.
മാനഹാനി വരുത്തിയതിന് മൂന്നു വകുപ്പുകളിലാണ് ശിക്ഷ. ഏഴു വര്‍ഷം തടവ്, 5000 രൂപ പിഴ, അഞ്ചു വര്‍ഷം തടവ് 3000 രൂപ പിഴ, മൂന്നു വര്‍ഷം തടവ് 2000 രൂപ പിഴ എന്നിങ്ങനെയാണിത്.
വീട്ടില്‍ അതിക്രമിച്ചുകയറിയതിന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും, തടഞ്ഞുവെച്ചതിന് ഒരു മാസം തടവും 500 രൂപ പിഴയും കൈകൊണ്ടടിച്ചതിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് മൂന്നു വര്‍ഷം തടവും 2000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.
എസ്.സി, എസ്.ടി ആക്ടിലെ രണ്ടു വകുപ്പുകളില്‍ ഓരോ വര്‍ഷം വീതം തടവ് ശിക്ഷയുമുണ്ട്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2019 സെപ്റ്റംബര്‍ 25ന് ഉച്ചക്ക് രണ്ടിന് തിരൂര്‍ തലക്കടത്തൂരിലാണ് സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്ക് തുപ്പിയത് പ്രതിയെ അപമാനിക്കുന്നതിനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, ദേഹോപദ്രവമേല്‍പ്പിക്കുകയും അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്തുവെന്നണ് കേസ്. തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.വൈ.എസ്.പി കെ.എ. സുരേഷ് ബാബുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസൺ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. സാജന് പ്രോസിക്യൂഷനെ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.