Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2022 12:34 PM IST Updated On
date_range 7 Oct 2022 12:34 PM ISTകോടതി സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യക്ക് മർദനം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചിറ്റാർ: ഗാർഹിക പീഡനത്തിനെതിരായ കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യയെ മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടിൽ നൗഷാദാണ് (39)തണ്ണിത്തോട് പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യ ഷെറീന ബീവി (36) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, കോന്നിയിൽവെച്ച് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ച വീട്ടിൽ കയറിയാണ് ഷറീനയെ മർദിച്ചത്.
വീട്ടുപകരണങ്ങളും നശിപ്പിച്ചു. നൗഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ഷരീഫ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story