സ്വർണനിധിയെന്ന് വിശ്വസിപ്പിച്ച് 11.5 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: സ്വർണനിധിയാണെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വർണക്കട്ടി നൽകി ലോഡ്ജ് ഉടമയിൽനിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ. തമ്പാനങ്ങാടിയിലെ സ്വകാര്യ ലോഡ്ജ് ഉടമ നൽകിയ പരാതിയിൽ കരുവാരകുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെയാണ് (47) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം. 24ന് പരാതിക്കാരെൻറ ലോഡ്ജിൽ മുറിയെടുത്ത തോമസ് ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. 30ന് പണം വാങ്ങി നാലരക്കിലോ തൂക്കമുള്ള വ്യാജ സ്വർണക്കട്ടി കൈമാറുകയായിരുന്നു. 15 ദിവസത്തേക്ക് റൂമെടുത്ത ഇയാൾ പിന്നീട് മുങ്ങി.
വീട്ടിലെ പറമ്പിൽ കിളക്കുന്നതിനിടെയാണ് തനിക്ക് നിധി കിട്ടിയതെന്നും ഇതിന് 40 മുതൽ 60 ലക്ഷം രൂപവരെ വില മതിക്കുമെന്നും പ്രതി ലോഡ്ജുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ, 20 ലക്ഷം കിട്ടിയാൽ ആർക്കെങ്കിലും കൊടുത്ത് ഒഴിവാക്കാമായിരുന്നുവെന്ന്് പറഞ്ഞതോടെ ലോഡ്ജുടമ കെണിയിൽ വീഴുകയായിരുന്നു.
11.5 ലക്ഷം രൂപ തോമസിന് കൈമാറുകയും ബാക്കി തുക പിന്നീട് നൽകാമെന്ന നിബന്ധനയിൽ മൂന്ന് വെള്ളപേപ്പറിൽ കരാർ എഴുതുകയുമായിരുന്നു. വ്യാജ സ്വർണമാണെന്ന് മനസ്സിലാക്കിയ ലോഡ്ജുടമ പണം തിരികെ നൽകാൻ ആവശ്യപ്പെെട്ടങ്കിലും പ്രതി വധഭീഷണി മുഴക്കിയതായും പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ കെ. റഫീഖിെൻറ നിർദേശപ്രകാരം എസ്.െഎമാരായ അബ്ദുസ്സലാം, മോഹൻദാസ്, ഗോപാലകൃഷ്ണൻ, എ.എസ്.െഎ സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ ഷമീർ, അബ്ബാസ്, ജയൻ, ഷൈജു കണ്ണത്ത്, രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.