സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട മോഡലിനെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്ന്
text_fieldsകൊൽക്കത്ത: മോഡലിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായി പരാതി. ബംഗാളിലെ ദക്ഷിണ പരഗാനസ് ജില്ലയിെല ബാർ മനേജർക്കെതിരാണ് ആരോപണം. മോഡലിന്‍റെ പരാതിയിൽ പൊലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
ഒന്നര വർഷം മുമ്പ് സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളർന്നു. നവംബർ 29ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് പ്രതി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതായാണ് പരാതി.
ആഗസ്റ്റിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി യുവതിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ചായിരുന്നു പീഡനം. ഗർഭിണിയാണെന്നറിഞ്ഞതിന് പിന്നാലെ പ്രതി ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.
'ഇരുവരുടെയും പ്രണയബന്ധം വളർന്നതോടെ വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ സമ്മതിച്ചു. നവംബർ 29നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മുമ്പ് അവൾ ബലാത്സംഗം ചെയ്യപ്പെട്ടു'-അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.