കർണാടകയിൽ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
text_fieldsബംഗളൂരു: കർണാടകയിൽ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിർമാണശാലയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവുമായി ഒരു വർഷത്തിലേറെയായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും വീട്ടിൽ തനിച്ചായിരുന്നു താമസം.
അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.