ഭാര്യയുടെ മുന്നിൽ വെച്ച് അങ്കിൾ എന്ന് വിളിച്ചു; കടയുടമയെ യുവാവ് മർദിച്ചു
text_fieldsഭോപാൽ: ഭാര്യയുടെ മുന്നിൽ വെച്ച് തന്നെ അങ്കിൾ എന്ന് വിളിച്ച കടയുടമയെ ക്രൂരമായി മർദിച്ച് യുവാവ്. വിശാൽ ശാസ്ത്രി എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഭോപാലിലെ വസ്ത്രക്കടയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കുമൊപ്പം സാരി വാങ്ങാനാണ് 30 വയസു തോന്നിക്കുന്ന രോഹിത് കടയിലെത്തിയത്. ആയിരം രൂപയിൽ താഴെയുള്ള സാരി മതിയെന്ന് വിശാൽ കടയുടമയോട് ആവശ്യപ്പെട്ടു. അതിന് മറുപടി നൽകവെ അങ്കിൾ എന്ന് വിശാൽ വിളിച്ചതാണ് രോഹിത്തിനെ പ്രകോപിപ്പിച്ചത്.
രോഷാകുലനായ ഇയാൾ ഭാര്യയെ കൂട്ടി കടയിൽനിന്ന് മടങ്ങുകയും പിന്നീട് കൂട്ടുകാർക്കൊപ്പമെത്തി കടയുടമയെ ആക്രമിക്കുകയുമായിരുന്നു. വടി, ബെൽറ്റ് എന്നിവയുപയോഗിച്ചാണ് ഇവർ വിശാലിനെ ക്രൂരമായി മർദിച്ചത്. രോഹിത്തിനും കൂട്ടുകാര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു. ഭോപാലിലെ ജഠ്കേഡി ഭാഗത്ത് ശാസ്ത്രീ ഫാഷൻ എന്ന കട നടത്തുകയാണ് വിശാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.