Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബന്ധുവായ 18കാരനൊപ്പം...

ബന്ധുവായ 18കാരനൊപ്പം ജീവിക്കാനായി ഭർത്താവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്ത്​ യുവതി

text_fields
bookmark_border
Madhubani murder
cancel

പട്​ന: അടുത്ത ബന്ധുവായ 18കാരന്‍റെ കൂടെ ജീവിക്കാനായി ഭർത്താവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്​ത്​ യുവതി. ബിഹാറിലെ മധുബനി ജില്ലയിലാണ്​ സംഭവം. പാൻഡൗൾ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ഭഗവതിപൂർ സ്വദേശിയായ മുഹമ്മദ്​ മഷൂക്​ ആണ്​ കൊല്ലപ്പെട്ടത്​.

സെപ്​റ്റംബർ 15ന്​ ഭൈരാവ്​നാഥ്​ ഗ്രാമത്തിൽ നിന്നാണ്​ യുവാവിന്‍റെ മൃതദേഹം ​കണ്ടെടുത്തത്​. അന്വേഷണത്തിനിടെയാണ്​ മഷുകിന്‍റെ ഭാര്യ നസീമ ഖാത്തൂന്​ അടുത്ത ബന്ധുവായ 18കാരനുമായി അവിഹിത ബന്ധമുണ്ടെന്ന്​ തിരിച്ചറിഞ്ഞത്​.

'18കാരൻ ഇടക്കിടെ വീട്ടിൽ സന്ദർശനത്തിനെത്തുന്ന കാര്യം പറഞ്ഞ്​ മഷൂകും ഭാര്യ നസീമ ഖാത്തൂനും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു'- ഭവാനിപൂർ പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥൻ പറഞ്ഞു.

'മൂന്ന്​ കുട്ടികളുടെ അമ്മയായ നസീമ ഖാത്തൂൻ ചോദ്യം ചെയ്യലിൽ ബന്ധുവായ മുഹമ്മദ്​ സോനുവുമായി ബന്ധമുണ്ടെന്ന കാര്യം നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നു' -പൊലീസ്​ കൂട്ടിച്ചേർത്തു.​

ഭർത്താവിന്‍റെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ്​ ബന്ധുവുമായി അടുത്തതെന്ന്​ യുവതി പറഞ്ഞു. ഒരുമിച്ച്​ താമസിക്കാനായി ഇരുവരും മഷൂകിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. സുഹൃത്തുക്കളായ മൂന്ന്​ പേരുടെ സഹായത്തോടെയാണ്​ സോനു മഷൂകിനെ കൊലപ്പെടുത്തിയത്​.

'സോനു, മുഹമ്മദ്​ ബക്​ത്​, മുഹമ്മദ്​ ഉജൈർ, മുഹമ്മദ്​ ഇക്​റാം എന്നിവരെ അറസ്റ്റ്​ ചെയ്​തു. മദ്യം കഴിക്കാൻ ക്ഷണിച്ച ശേഷം മെഹന്ത്​ പൂളിനടുത്ത്​ വെച്ച്​ മഷൂകിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന്​ സോനുവിന്‍റെ സുഹൃത്ത്​ പറഞ്ഞു' -പൊലീസ്​ ഉദ്യോഗസ്​ഥൻ കൂട്ടിച്ചേർത്തു.

നസീമയുടെ മാതാവിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന്​ പ്രതികളിൽ ഒരാൾ മൊഴി നൽകി. അറസ്റ്റ്​ ചെയ്​ത പ്രതികളെ ജയിലിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharMurder Casesillicit relationship
News Summary - Bihar Woman Plotted Husband’s Murder to Marry 18-Year-Old Cousin
Next Story