Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനീർവേലിയിൽ ബൈക്ക്...

നീർവേലിയിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു

text_fields
bookmark_border
നീർവേലിയിൽ ബൈക്ക് തീവെച്ച് നശിപ്പിച്ചു
cancel
camera_alt

നീ​ർ​വേ​ലി​യി​ൽ തീ​വെ​ച്ച് ന​ശി​പ്പി​ച്ച ബൈ​ക്ക് 

കൂത്തുപറമ്പ്: നീർവേലിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു. എസ്‌.ഡി.പി.ഐ പ്രവർത്തകൻ ഏളക്കുഴിയിലെ റഹൂഫിന്റെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. ശനിയാഴ്ച പുലർച്ച 1.30ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികളാണ് വീട്ടുകാരെ വിവരമറിയിച്ചത്.

മട്ടന്നൂർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറൻസിക് സംഘവും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം 11ാം മൈലിൽ എസ്‌.ഡി.പി.ഐയുടെ കൊടി നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

അതിന്റെ തുടർച്ചയായാണ് ബൈക്ക് തീവെച്ച് നശിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഐ.പി.എസ്, കൂത്തുപറമ്പ് എ.സി.പി പ്രദീപ് കണ്ണിപ്പൊയിൽ, മട്ടന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ കെ.വി. ഉമേശൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burnt
News Summary - bike was destroyed by fire in Nirveli
Next Story