കാലിഫോർണിയയിൽ മാഫിയ തലവൻ കൊല്ലപ്പെട്ടു; ശത്രുക്കൾ കരുതിയിരിക്കണമെന്നും എവിടെ പോയൊളിച്ചാലും കണ്ടെത്തുമെന്നും ബിഷ്‍ണോയി സംഘം
text_fieldsന്യൂഡൽഹി: 2022ലെ ഒരു ശൈത്യകാലത്ത് സുനിൽ യാദവ് എന്ന മയക്കുമരുന്ന് മാഫിയ തലവൻ ഡൽഹിയിൽ വണ്ടിയിറങ്ങി. പഞ്ചാബിൽ നിന്നുള്ള പൊലീസുകാരും ഗുണ്ടാസംഘങ്ങളും അയാളെ പിന്തുടരുന്നുണ്ടായിരുന്നു. ലോറൻസ് ബിഷ്‍ണോയിയുടെ സഹായി അങ്കിത് ഭാദുവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പൊലീസ് ഇയാളെ തിരയുന്നത്.
ഭാദുവിനെ 2019ൽ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തി. ഡൽഹിയിൽ നിന്ന് യാദവ് കള്ളപ്പാസ്പോർട്ടിൽ ദുബൈയിലേക്ക് പറഞ്ഞു. അവിടെ നിന്ന് യു.എസിലേക്കും. റിപ്പോർട്ടനുസരിച്ച് രണ്ടു ദിവസം മുമ്പ് കാലിഫോർണിയയിലെ വീട്ടിൽ അതിക്രമിച്ച് കയറിയവർ യാദവിനെ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ബിഷ്‍ണോയ് ഗ്രൂപ്പ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതോടെ പൊലീസിന്റെ അഞ്ചുവർഷം നീണ്ട തിരച്ചിലിന് വിരാമമായി.
കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ബിഷ്‍ണോയി സംഘത്തിലെ രോഹിത് ഗോദാരയും ഗോൾഡി ബ്രാറും ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു. ''എല്ലാ സഹോദരൻമാരോടും രോഹിത് ഗോദാര, ഗോൾഡി ബ്രാർ എന്ന ഞങ്ങളാണ് കൊലപാതകത്തിന്റെ പിന്നിൽ. എല്ലാ ശത്രുക്കളും കരുതിയിരിക്കുക, ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും ഞങ്ങൾ പിന്തുടർന്ന് എത്തും.''-എന്നായിരുന്നു പോസ്റ്റ്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യാദവിന് പൊലീസുമായി ബന്ധമുണ്ടായിരുന്നുവെന്നും പോസ്റ്റിൽ ആരോപണമുണ്ട്. ഞങ്ങളുടെ പ്രിയ സഹോദരൻ അങ്കിത് ഭാദുവിന്റെ ഏറ്റുമുട്ടലിന്റെ യാദവ് ഏറ്റുമുട്ടലിന് പഞ്ചാബ് പൊലീസുമായി ഒത്തുകളിച്ചു. ദാദുവിന്റെ ഏറ്റുമുട്ടൽ കൊലയിൽ ഇയാളുടെ പങ്ക് വെളിപ്പെട്ടതിനെ തുടർന്നാണ് രാജ്യത്ത് നിന്ന് കടന്നത്.-എന്നും പോസ്റ്റിലുണ്ട്.
അതിനിടെ, അന്താരാഷ്ട്ര തലത്തിലുള്ള മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളിൽ യാദവിന്റെ പങ്കാളിത്തം ദുബൈയിലേക്കും യു.എസിലേക്കും വ്യാപിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. പഞ്ചാബിലെ ഫാസിൽക ജില്ലയിലെ അബോഹർ ആണ് യാദവിന്റെ സ്വദേശം. രണ്ട് വർഷം മുമ്പ് വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് യു.എസിലേക്ക് രക്ഷപ്പെട്ടു. യാദവിനെതിരെ രാജസ്ഥാൻ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രാദേശിക അന്വേഷണ ഏജൻസികൾ ദുബൈയിലുള്ള യാദവിന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്തിരുന്നു.
ബിഷ്‍ണോയിയുടെ അറസ്റ്റിനു പിന്നാലെ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഭാദുവിനായിരുന്നു. യാദവും ഭാദുവും പഞ്ചാബിലെ ഫാസിൽക്ക സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.