ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയുടെ മരണം: അറസ്റ്റിലായ ബി.ജെ.പി നേതാവിന്റെ മകന് നേരെ ജനരോഷം
text_fieldsഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയടക്കം അറസ്റ്റിലായ മൂന്നുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തർക്കത്തിനൊടുവിൽ പെൺകുട്ടിയെ റിസോർട്ടിലെ കനാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി.
സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ വൻ പ്രതിഷേധം നടന്നിരുന്നു.പ്രതികളുമായെത്തിയ പൊലീസ് വാഹനത്തിനു സമീപം വൻജനക്കൂട്ടമാണുണ്ടായിരുന്നത്. ആളുകളിൽ ചിലർ പ്രതികളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
റിസോർട്ടിന്റെ ഉടമയാണ് പുൽകിത് ആര്യ. മാനേജരായ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് ഒപ്പം അറസ്റ്റിലായ രണ്ടുപേർ. റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത പെൺകുട്ടിയെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതാവുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.