Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP MLA Satish Reddys car and Jeep set on fire in Bengaluru
cancel
Homechevron_rightNewschevron_rightCrimechevron_rightകർണാടകയിൽ ബി.ജെ.പി...

കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ ഫോർച്യൂണർ കാറും താർ ജീപ്പും തീയിട്ട്​ നശിപ്പിച്ചു

text_fields
bookmark_border

ബംഗളൂരു: കർണാടക ബി.ജെ.പി എം.എൽ.എ സതീഷ്​ റെഡ്ഡിയുടെ കാറും ജീപ്പും അജ്ഞാതർ തീയിട്ട്​ നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ്​ സംഭവം.

ബൊമ്മനഹള്ളി ബി.ജെ.പി എം.എൽ.എയാണ്​ സതീഷ്​ റെഡ്ഡി. രാത്രി 1.25ഓടെയെത്തി കാറിന്​ തീവെച്ചശേഷം 1.28ഓടെ അക്രമിസംഘം സംഭവ സ്​ഥലത്തുനിന്ന്​ കടന്നുകളയുകയായിരുന്നു.

റെഡ്ഡിയുടെ ഫോർച്യൂണർ കാറും മഹീന്ദ്രയുടെ താർ ജീപ്പുമാണ്​ തീയിട്ട്​ നശിപ്പിച്ചവ. രാത്രി ഒന്നരതോടെ വാഹനങ്ങളുടെ ബാറ്ററി പൊട്ടിത്തെറിച്ചതിന്‍റെ ശബ്​ദം കേട്ട്​ ഞെട്ടിയുണർന്ന് നോക്കു​േമ്പാൾ കാറും ജീപ്പും കത്തുകയായിരുന്നു. തുടർന്ന്​ വാച്ച്​മാനും പൊലീസുകാരും താനും ചേർന്ന്​ തീയണക്കുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.

അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ്​ ശേഖരിച്ചു. കേസ്​ അ​േന്വഷിക്കാൻ പൊലീസിന്‍റെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP MLAFireSatish Reddy
News Summary - BJP MLA Satish Reddys car and Jeep set on fire in Bengaluru
Next Story