യു.പിയിൽ 23കാരിയെ കൂട്ടബലാത്സംഗം ചെയ്ത ബ്ലോക്ക് പ്രമുഖ് ഉൾപ്പെടെ അറസ്റ്റിൽ
text_fieldsആഗ്ര: ഉത്തർപ്രദേശിൽ ജോലി നൽകാനെന്ന വ്യാജേന 23 കാരിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത ബ്ലോക്ക് പ്രമുഖ് ഉൾപ്പെടെ അറസ്റ്റിൽ. ആഗ്രയിലാണ് സംഭവം.
ബുലന്ദേശ്വറിലെ ഖുർജ സ്വദേശിയാണ് യുവതി. ആഗ്ര ബഹിലെ ബ്ലോക്ക് പ്രമുഖ് ആണ് പ്രധാന പ്രതികളിലൊരാൾ. രണ്ടുമാസം മുമ്പ് യുവതിക്ക് ഒരു അജ്ഞാത നമ്പറിൽനിന്ന് ഫോൾ കോൾ ലഭിച്ചിരുന്നു. ബഹിലെ ബ്ലോക്ക് പ്രമുഖ് ലാൽ സിങ്ങെന്ന് പരിചയപ്പെടുത്തിയശേഷം യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു. ആശ വർക്കർ ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ഇയാൾ നിരന്തരം വിളിച്ചിരുന്നതായും യുവതി പറയുന്നു.
ഡിസംബർ 21ന് യുവതിയെ ലാൽ സിങ് സുഹൃത്തുക്കളായ ജിതേന്ദ്ര, ദേവ് എന്നിവർ ചേർന്ന് ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ആഗ്ര പൊലീസ് സീനിയർ സൂപ്രണ്ട് സുധീർ കുമാർ പറഞ്ഞു.
യുവതിയുടെ വിഡിയോയും ഇവർ റെക്കോർഡ് ചെയ്തിരുന്നു. പൊലീസിൽ പരാതി നൽകിയാൽ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഞായറാഴ്ച യുവതിയെ ആഗ്രയിലേക്ക് വീണ്ടും മൂവരും ചേർന്ന് വിളിച്ചുവരുത്തി. ലാൽ സിങ്ങും ജിതേന്ദ്രയും ചേർന്ന് വീണ്ടും യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.