പ്രണയവിവാഹ പക; സഹോദരിയെ 17കാരൻ കഴുത്തറുത്ത് െകാന്ന് മൃതദേഹത്തോടൊപ്പം സെൽഫിയെടുത്തു
text_fieldsഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ 17കാരൻ സഹോദരിയുടെ കഴുത്തറുത്ത് കൊന്ന നിലയിൽ. പ്രണയ വിവാഹത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് 19കാരിയുടെ അരുംകൊലക്ക് കാരണം.
തലയറ്റ മൃതദേഹത്തോടൊപ്പം നിന്ന് 17കാരനും മാതാവും സെൽഫി എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കൂട്ടുനിന്ന അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് വൈജാപൂർ തഹ്സിലിലെ ലാഡ്ഗോൺ ഗ്രാമത്തിലാണ് സംഭവം. മറാത്തി സിനിമയെ മോഡലാക്കിയാണ് 17കാരൻ കൊല നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് നിമിത് ഗോയൽ പറഞ്ഞു.
സഹോദരനും അമ്മക്കും േവണ്ടി 19കാരി അടുക്കളയിൽനിന്ന് ചായ ഉണ്ടാക്കുന്നതിനിടെയായിരുന്നു കൊലപാതകം. തലയറ്റ മൃതദേഹത്തിനൊപ്പംനിന്ന് ഇരുവരും സെൽഫിയുമെടുത്തു.
ഇരുവരുടെയും ഫോൺ പിടിച്ചെടുത്തെങ്കിലും ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനക്കായി ഫോൺ കൈമാറി. കൊലപാതകത്തിന്‍റെ പ്രധാന തെളിവാണ് അതെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിക്കൊപ്പം കോളജിൽ പഠിച്ചിരുന്ന യുവാവുമായി അടുപ്പത്തിലാകുകയും ഒളിച്ചോടി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹത്തിൽ അമ്മക്കും സഹോദരനും എതിർപ്പുണ്ടായിരുന്നു. ജൂണിലാണ് ഇരുവരും നാടുവിട്ടത്. തുടർന്ന് ഇരുകുടുംബങ്ങളും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
എട്ടുദിവസത്തിന് ശേഷം ജൂൺ 21ന് പെൺകുട്ടിയും യുവാവും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നു. വൈജാപൂർ പൊലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരാകുകയും ചെയ്തു. തുടർന്ന് ഭർത്താവിനൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം.
ഇരുവരും ഒരേ ജാതിയിൽപ്പെട്ടവരാണെങ്കിലും സമൂഹത്തിന് മുന്നിൽ അപമാനിതരാക്കിയെന്ന കാരണത്തെ ചൊല്ലിയാണ് ഇരുവർക്കും 19കാരിയോട് പകയുണ്ടായിരുന്നത്.
10 ദിവസം മുമ്പ് അമ്മ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുകയും പെൺകുട്ടിയെ കണ്ട ശേഷം മടങ്ങുകയും ചെയ്തിരുന്നു. ഞായറാഴ്ച അമ്മയും മകനും വീണ്ടും ഇവരുടെ വീട്ടിലെത്തി.
സംഭവം നടക്കുേമ്പാൾ 19കാരിയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു. അമ്മയും സഹോദരനും തൊട്ടടുത്ത മുറിയിൽ വിശ്രമിക്കുകയായിരുന്നു. യുവതി ഇവർക്കായി ചായയുണ്ടാക്കുകയും ചെയ്തു. ഇതിനിടെ സഹോദരൻ അടുക്കളയിൽ അതിക്രമിച്ച് കയറുകയും കൊലപാതകം നടത്തുകയുമായിരുന്നു. തലവെട്ടി മാതാവിന് നൽകി സെൽഫി എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.