Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രസവം നിര്‍ത്തൽ...

പ്രസവം നിര്‍ത്തൽ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ഡോക്ടർ പിടിയില്‍

text_fields
bookmark_border
പ്രസവം നിര്‍ത്തൽ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; ഡോക്ടർ പിടിയില്‍
cancel

ചേർത്തല: ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രസവം നിര്‍ത്തൽ ശസ്ത്രക്രിയയ്ക്ക് 2,500 രൂപ വാങ്ങുന്നതിനിടെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രാജന്‍ പിടിയിലായത്.

യുവതി പലതവണ ശസ്ത്രക്രിയയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. എന്നാൽ പണം നൽകിയാലെ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്. ആശുപത്രിക്കടുത്തായി സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ് രാജന്‍. പണവുമായി അങ്ങോട്ട് വരാന്‍ രാജന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിച്ചു.

കൈക്കൂലി നല്‍കാനായി യുവതിക്കൊപ്പം വിജിലന്‍സും ഡോക്ടര്‍ പരിശോധന നടത്തുന്ന സ്വകാര്യ ക്ലിനിക്കിലെത്തി. ആവശ്യപ്പെട്ട 2500 രൂപ യുവതിയിൽ നിന്ന് വാങ്ങുന്നതിനിടയിലാണ് ഡോ. രാജന്‍ പിടിയിലായത്. വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ പിടിക്കൂടിയത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorvigilanceBribesurgeryarrested
News Summary - Bribe for surgery-Doctor arrested
Next Story