വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്നയാൾ പിടിയിൽ
text_fieldsആലപ്പുഴ: വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിവന്നയാൾ അറസ്റ്റിൽ. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആളില്ലാത്ത വീടുകളുടെ മുൻവാതിൽ തകർത്തു മോഷണം നടത്തി വന്ന ഭരണിക്കാവ് ഓലകെട്ടിയമ്പലം അരുൺ നിവാസിൽ അരുൺ സോമനാണ് (36) അറസ്റ്റിലായത്.
വാത്തികുളം ഭാഗത്തുനിന്ന് മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ കറങ്ങി നടന്നായിരുന്നു മോഷണം. രാത്രിയിൽ ബൈക്കിൽ വ്യാജ നമ്പർ പതിച്ച് ഹെൽമറ്റ് ധരിച്ച് വീടുകളിൽ എത്തി സി.സി ടി.വി കാമറകൾ തകർത്ത ശേഷം ഡി.വി.ആർ എടുത്തുകൊണ്ടുപോകുന്നതായിരുന്നു മോഷണരീതി. ഇയാൾ പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര് പ്രദേശത്തെ വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു. പ്രതിയുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, എ.എസ്.ഐമാരായ രാജേഷ്. ആർ. നായർ, രജീന്ദ്രദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.