മണപ്പാടത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് പണം കവർന്നു
text_fieldsവടക്കഞ്ചേരി: മണപ്പാടത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 10,000 രൂപ കവർന്നു. ശ്രീശൈലം ലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ചികിത്സയുമായി ഇവർ എറണാകുളത്തായിരുന്നു. സമീപവാസികളാണ് മോഷ്ടാവിനെ വീട്ടുപരിസരത്ത് കണ്ട് വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതായിരുന്നു പണം. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പരാതിയെത്തുടർന്ന് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.