ഷേണിയിൽ സഹോദരനെ വെട്ടിക്കൊന്ന സംഭവം; കൊലയിലെത്തിച്ചത് ലഹരി
text_fieldsബദിയടുക്ക: ഷേണിയിൽ സഹോദരനെ വെട്ടിക്കൊന്ന സംഭവത്തിലേക്ക് എത്തിച്ചത് ലഹരി. മദ്യലഹരിയിലുണ്ടായ വഴക്കാണ് കൊലയിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷേണിയിലെ നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ട അറുകൊല നടന്നത്. ജ്യേഷ്ഠൻ തോമസ് ഡിസൂസയെ അനുജൻ രാജേഷ് ഡിസൂസ വെട്ടിക്കൊല്ലുകയായിരുന്നു. ഒരേ വീട്ടിൽ താമസിക്കുന്ന ഇരുവരും അവിവാഹിതരാണ്.
പതിവായി മദ്യപിക്കുകയും അതു വഴക്കിലും അടിപിടിയിലും കലാശിക്കുക പതിവാണ്. പതിവ് വാക്കേറ്റമാണ് എന്നാണ് നാട്ടുകാർ ആദ്യം മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ തോമസ് വെട്ടേറ്റ് വീണിട്ടും കുറെസമയം ആരും ശ്രദ്ധിച്ചിരുന്നില്ല. പൊലീസ് വാഹനം എത്തുമ്പോഴാണ് കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിയുന്നതുതന്നെ.
മാതാവും തോമസും രാജേഷുമാണ് വീട്ടിൽ താമസിക്കുന്നത്. മറ്റു സഹോദരങ്ങൾ മാറിയാണ് താമസം. വാക്കേറ്റം ഉണ്ടായപ്പോൾ മരിച്ച തോമസ് വടികൊണ്ട് അടിച്ചതാണ് അനുജൻ വാക്കത്തി എടുത്ത് വെട്ടാനിടയാക്കിയതെന്ന് പറയുന്നു. മദ്യലഹരിയിലായതിനാൽ രാജേഷ് രക്ഷപ്പെടുംമുമ്പ് പൊലീസിന് പിടികൂടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.