അടുത്തിടെ ഗൃഹപ്രവേശം നടന്ന വീട്ടിലെ ഫർണിച്ചറും വാതിലുകളും മോഷ്ടാക്കൾ തകര്‍ത്തു
text_fieldsകാട്ടാക്കട: അടുത്തിടെയായി ഗൃഹപ്രവേശം ചെയ്ത കാട്ടാക്കട മൊളിയൂർ സ്വദേശി രാധാകൃഷ്ണെൻറ വീട്ടിൽ ഫർണിച്ചറും വാതിലുകളും തകര്‍ത്ത നിലയിൽ. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം.
ഞായറാഴ്ച പുലർച്ച നടന്ന മോഷണ ശ്രമത്തിനിടെയാണ് ഇൗ അതിക്രമമെന്ന് കരുതുന്നു. സാധന സാമഗ്രികൾ എല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. മുൻവശ വാതിലിലെ പൂട്ട് പൊളിക്കാനുള്ള ശ്രമം പാളിയെങ്കിലും കാര്യമായ തകരാറുണ്ട്. വർക്ക് ഏരിയയിലെ മുറി പൂട്ട് പൊളിച്ച് ഇവിടെ നിന്ന് പാര എടുത്ത് പിൻവാതിൽ കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്.
എല്ലാ മുറികളുടെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഒരാഴ്ചയായി രാത്രിയില്‍ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. പകൽ സമയം വീട്ടുടമസ്ഥൻ വന്നുപോയിരുന്നു. സ്വർണമോ പണമോ ഗൃഹോപകരണങ്ങളോ ഒന്നും നഷ്ടപ്പെട്ടില്ല. കാട്ടാക്കട െപാലീസും വിരലടയാള വിദഗ്ധരും ശ്വാനസംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കള്ളൻ ൈകയുറ ഉപയോഗിച്ചതായി കണ്ടെത്തി.
എങ്കിലും ആവശ്യമായ തെളിവുകൾ സംഘം ശേഖരിച്ചു. ഡോഗ് സ്‌ക്വാഡിനൊപ്പം ഓടുന്നതിനിടെ വീണ കാട്ടാക്കട െപാലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുനിലിന് പരിക്കേറ്റു. ഇദ്ദേഹത്തെ പ്രഥമ ശുശ്രൂഷ നൽകി കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.