വീട് കുത്തിത്തുറന്ന് മോഷണം
text_fieldsആലപ്പുഴ: നഗരത്തിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. രണ്ടുഗ്രാം സ്വർണവും 4,000 രൂപയും കവർന്നു. പവർഹൗസ് വാർഡിൽ കളത്തിൽപുരയിടം വീട്ടിൽ കെ.ആർ. ജോസഫിന്റെ വീട്ടിലാണ് മോഷണം. വീട്ടിലെ നാല് അലമാരകൾ തകർത്ത് തുണിയും സാമഗ്രികളും വാരിവലിച്ചിട്ട നിലയിലാണ്. മുൻവശത്തെ വാതിൽ പൊളിക്കാനും ശ്രമമുണ്ടായി.
കഴിഞ്ഞ നാലുദിവസമായി ജോസഫ് ശസ്ത്രക്രിയക്കായി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ദിവസങ്ങൾക്ക് മുമ്പ് വിദേശത്തുനിന്ന് എത്തിയ മകൻ ടിജോയും മകനും പനിബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ടിജോ വീട്ടിലെത്തിയപ്പോഴാണ് ജനൽ തകർത്ത നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം തിരിച്ചറിഞ്ഞത്. ടിജോ വിദേശത്തുനിന്ന് കൊണ്ട വന്ന ബാഗും ലാപ്ടോപ്പും തുറന്നെങ്കിലും അഹരിച്ചില്ല. സമീപത്തുള്ള വീടുകളിലും ആരുമില്ലായിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.