സമൂഹമാധ്യമത്തിൽ കലാപാഹ്വാനം: നടപടിയുമായി പൊലീസ്
text_fieldsകാസർകോട്: മതസ്പർധ ഉണ്ടാക്കുംവിധം സമൂഹമാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിയവർക്കെതിരെ നടപടിയുമായി പൊലീസ്.
ഇതുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് സ്റ്റേഷനിൽ അഞ്ചോളം കേസ് രജിസ്റ്റർ ചെയ്തു. സ്ഥിരമായി സൈബർ പട്രോളിങ് വഴി ഇത്തരം പോസ്റ്റുകൾ നിരീക്ഷിക്കാനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാർ, സൈബർ പൊലീസ് സ്റ്റേഷൻ, കാസർകോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘം നിലവിൽ പ്രവർത്തിച്ചുവരുകയാണ്.
ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.