കഞ്ചാവ് കേസ് പ്രതി കരുതൽ തടങ്കലിൽ
text_fieldsകോട്ടയം: കഞ്ചാവ് കേസ് പ്രതി കരുതൽ തടങ്കലിൽ. വേളൂർ കൊച്ചുപറമ്പിൽ ബാദുഷ ഷാഹുലിനെയാണ് (ഷാനു-25) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി കഞ്ചാവ്, മറ്റ് പുകയില ഉൽപന്നങ്ങൾ, ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിൽ അടക്കാൻ സർക്കാർ അനുമതി നൽകിയത്.
ജില്ലയിൽ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തില്‍ നിയമനടപടി സ്വീകരിക്കുന്നത്. ഇയാൾക്ക് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, കുമരകം സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും നിലവിലുണ്ട്.
ഒളിവിൽ കഴിഞ്ഞ ഇയാളെ ഡാൻസാഫ് അംഗങ്ങളും കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐ ശ്രീജിത് എന്നിവരും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.